2011, ജൂലൈ 24, ഞായറാഴ്‌ച

സ്വാഗതം

ന്നാ പിന്നെ ഞാനും അങ്ങട്ട് പോസ്റ്റാന്‍ പോകുന്നു, ഒരു ബ്ലോഗ്‌ രജിസ്റ്റര്‍ ചെയ്തിട്ട് കാലം കുറച്ചായി, എന്താപ്പോ എഴുതാ എന്തിനാപ്പോ എഴുതുന്നത്‌ എന്ന് കരുതി ഇരിക്കായിരുന്നു, അപ്പോളാണ് രഞ്ജിത്ത് കലിങ്കപുരം ഞമ്മന്റെ ഫ്രണ്ട് ലിസ്റ്റില്‍ കയറുന്നത് നോക്കിയപ്പോ ഡെയിലി ഡെയിലി നല്ല കിടിലന്‍ പോസ്റ്റുകള്‍ .. കൊള്ളാലോ പഹയന്‍ എന്ന് കരുതി പോയി നോക്കിയപ്പോ അതിലും വലുത് മാളത്തില്‍, പിന്നെ ഒരു മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പും , എന്നാ പിന്നെ കൂടത്തില്‍ കൂടുക തന്നെ എന്ന് കരുതിയപ്പോ ദേ കിടക്കുന്നു ഒരു നിയമാവലി ,
പ്രിയപ്പെട്ട മലയാളത്തിലെ ബ്ലോഗ്ഗര്‍മാരെ ........................
നല്ലവരായ മലയാളം ബ്ലോഗു എഴുതുന്ന ..നിലവാരവും സംസ്കാരവും ഉള്ള ...ആള്‍കാരോട് പെരുമാറാന്‍ അറിയുന്ന ..മലയാളം ബ്ലോഗിലെ സൌഹ്രദം കാംക്ഷിക്കുന്ന ...ബ്ലോഗ്ഗേര്‍സിനു മാത്രമേ ഗ്രൂപ്പില്‍ അംഗത്വം നല്‍കൂ ...റിക്വസ്റ്റ് അയക്കുന്നവര്‍ക്ക് നിര്‍ബന്ധമായും ഒരു ബ്ലോഗ്‌ ഉണ്ടായിരിക്കണം
ഇത് ഒരു ടൈം പാസ്‌ മാത്രം ആയി കാണുന്നവര്‍ ദയവായി ഈ ഗ്രൂപ്പില്‍ ചേരരുത് ...അങ്ങനെ ചേര്‍ന്നവര്‍ ഉണ്ടെങ്കില്‍ സ്വയം ഈ ഗ്രൂപ്പില്‍ നിന്നും ഒഴിവാകണം എന്ന് അപേക്ഷിക്കുന്നു..

ആദ്യം തന്നെ വെടിപൊട്ടിച്ചു നല്ലവനാകണം ഞാന്‍ അത്ര നല്ലവനാണോ ? സത്യസന്ധമായ ഉത്തരം കിട്ടാന്‍ രാപ്പനി അറിയുന്നവളെ വിളിച്ചിട്ടേ കാര്യം ഉള്ളു വിളിച്ചു, നല്ല ക്ലീന്‍ ആയി ഉത്തരവും കിട്ടി " ഇങ്ങള് നല്ലോന്‍ തന്ന്യാ, എനിക്കെ ഒരു സാരി വേണം മോക്ക് ഒരു ഉടുപ്പും , വകേലെ ഏട്ടന്റെ കല്യാണാ " കൊള്ളാം ആദ്യത്തെ വെടിക്ക് തന്നെ "ധനനഷ്ടം' , ഇനി എല്ലാം ഞാന്‍ ഞാനോട് തന്നെ ചോദിച്ചു എഴുതാം എന്ന് കരുതി അടുത്ത വരി നോക്കി ദേ കിടക്കുന്നു 'മാനഹാനി' സംസ്കാരം വേണം പെരുമാറാന്‍ അറിയണം !!! ഈ പരിപാടി നടക്കും എന്ന് തോന്നുന്നില്ല, ഇനിയെന്താ എന്ന് കരുതി നോക്കി ദേ കിടക്കുന്നു അടുത്തതും സ്വന്തമായി ഒരു ബ്ലോഗും വേണം, കൊല്ലങ്ങള്‍ക്ക് മുന്‍പ് ഉണ്ടാക്കിയ ബ്ലോഗാ ഒരൊറ്റ പോസ്റ്റ്‌ ഇതുവരെ ഇട്ടിട്ടില്ല എന്ത് കുത്തിക്കുറിച്ചു ഉണ്ടാക്കിയാലും സംഭവം ആയി തോന്നും പിന്നെ ഒരു രണ്ടു പ്രാവശ്യം കൂടെ വായിച്ചാ കുക്കൂതറ തന്നെ !!( ഹാഷിം അല്ല, ഇത് ശരിക്കും കൂതറ ) ഇനിയുമുണ്ടോ തിട്ടൂരം എന്ന് നോക്കി ടൈം പാസ്‌ ആകാന്‍ പാടില്ല അപ്പൊ " സമയനഷ്ടവും " ആയി , എങ്ങനെ ഒക്കെ ആയാലും ഒന്ന് കയറി നോക്കുക തന്നെ പക്ഷെ രക്ഷയില്ല ഈ ഗ്രൂപ്പില്‍ ചേരണോ എന്നാ ബ്ലോഗ്‌ വേണം .
തിരിച്ചും മറിച്ചും കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും നോക്കി ബ്ലോഗണം എന്ന് തന്നെ ഉത്തരം എന്നാ പിന്നെ ബ്ലോഗാന്‍ തന്നെ തീരുമാനിച്ചു , കണ്ട കൂതറയും കുകൂതറയും വരെ ബ്ലോഗുന്നു പിന്നാ ഞാന്‍.... അങ്ങളെ ബ്ലോഗനാര്‍ കാവിലമ്മയെ മനസുകൊണ്ട് നമിച്ചു ഞാന്‍ തിരി കൊളുത്താന്‍ പോകുന്നു ... അപ്പൊ ഇതെന്റെ ബൂലോഗത്തെ ആദ്യ പോസ്റ്റ്‌ ... എന്തെങ്കിലും കമന്റ്‌ വരുമോന്ന് നോക്കിയിട്ട് വേണം ഭാവി തീരുമാനിക്കാന്‍..
തെറി ആയാലും കുഴപ്പമില്ല കമന്റിയാല്‍ മതി .....


3 അഭിപ്രായങ്ങൾ:

 1. വരൂ - സ്വാഗതം!
  _______________________________________________
  ഓം ഗൂഗ്ലായ നമഹ:
  ഓം ബ്ലോഗായ പോസ്ടായ കമന്റായ തല്ലായ തെറിയായ സ്വാഹ!

  മറുപടിഇല്ലാതാക്കൂ
 2. എഴുതുക.. വീണ്ടുമെഴുതുക...
  നല്ല ആശയങ്ങളുമായി വരിക, എങ്കിൽ ഈ ബ്ലോഗ് ഞാൻ ഫോളൊ ചെയ്യും...

  എല്ലാവിധ നന്മകളും നേരുന്നു.

  മറുപടിഇല്ലാതാക്കൂ
 3. പ്രൊഫൈല്‍ 2009 മുതല്‍ ഉണ്ടായിട്ടും...!!

  എന്തായാലും പുതിയ ബ്ലോഗിനും പഴയ ബ്ലോഗര്‍ക്കും സ്വാഗതം.. :)

  മറുപടിഇല്ലാതാക്കൂ