2012, സെപ്റ്റംബർ 19, ബുധനാഴ്‌ച

കുട്ടി


'ദാ ആ വളവു തിരിഞ്ഞാല്‍ തന്നെ കാണാം മൂപ്പെരെ പീട്യ, ഇങ്ങക്ക് തെറ്റൂല നല്ല മണം ണ്ടാകും'

കാറുകാരന്‍ ഒന്ന് വെളുക്കെ ചിരിച്ചു മുന്നോട്ടു പോയി , ഇങ്ങക്ക് പൊതിഞ്ഞു വാങ്ങാനാണോ അതോ അവിടുന്ന് തിന്നനാണോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു കുട്ടിക്ക് ,കെട്ടിനില്‍ക്കുന്ന ചെളി വെള്ളം തെറുപ്പിച്ച് കാര്‍ വളവുതിരിയുന്നത് വരെ കുട്ടി നോക്കി നിന്നു

"മൂപ്പര്‍ക്ക് വാങ്ങി കൊണ്ടോവാന്‍ ആയിരിക്കും കോഴിയോ അതോ ആടോ?

ആട് ബിരിയാണി നല്ല രസാന്നു താഴത്തെ മജീദു പറഞ്ഞിട്ടുണ്ട് അവനു ദിവസം കിട്ടും ബിരിയാണി. അവിടെ കളിയ്ക്കാന്‍ പോകുമ്പോ പാത്തുമ്മ ചോദിക്കും

"അനക്ക് ബിര്യാന്‍ ബെനോന്നു "

കുട്ടിക്ക് വേണംന്ന് പറയാന്‍ വന്നാലും പുറത്തേക്ക വേണ്ടാന്നെ വരൂ ..

"മ്പളെ വീട്ടില്‍ നിന്നല്ലാതെ ഒന്നും തിന്നരുതെന്ന ഉമ്മ  പറയാറ്,മജീദിന്  ഒരു പാട് സാധനം കിട്ടും.. ഉപ്പ ഇല്ലാത്ത അവനു ഒരു പാട് മുട്ടായി വാങ്ങികൊടുക്കാന്‍ കൊറേ ആളുകള്‍ ഉണ്ട് ... ആരെങ്ങിലും എന്തെങ്ങിലും കൊടുത്താല്‍ മജീദ്‌ അതും വാങ്ങി ഓടിവരും താഴെ പാറയുടെ മറവിലേക്ക് , അപ്പൊ മാത്രം പാത്തുമ്മ അവനെ വീടിലേക്ക്‌ വിളിക്കില്ല...മജീദിന്റെ അടുത്ത് നിന്നും മുട്ടായി വാങ്ങി തിന്നെന്നു വീട്ടില്‍ അറിഞ്ഞാ പിന്നെ പറയണ്ട കഥ...എനിക്കും ബാപ്പയില്ല പക്ഷെ മുട്ടായി വാങ്ങി ആരും വീട്ടിലേക്ക് വരില്ല.. ഒരിക്കല്‍ ഗോവിന്ദപണിക്കര്‍ ഒരു മുട്ടായി വാങ്ങി തന്നത് ഉമ്മ അറിഞ്ഞപോഴുണ്ടാക്കിയ പുകില്‍ ... അവസാനം അത് മൂപെരെ വീട്ടില്‍ കൊണ്ട് കൊടുത്തിട്ടേ ഉമ്മ വിട്ടുള്ളൂ, അത് കൊണ്ട് തന്നെ മജീദിന്റെ മുട്ടയിയുടെ കാര്യം കുട്ടി വീട്ടില്‍ പറയാരെ ഇല്ല ....നാവില്‍ ഒരു രസച്ചരട് പൊട്ടി വരുന്നു, ആ വളവിന്റെ അപ്പുറത്താണ് ബഷീറിന്റെ ഹോട്ടല്‍ , ഹോട്ടല്‍ എന്നൊന്നും പറയാന്‍ പറ്റില്ല... ഉച്ചക്ക് ബിരിയാണി മാത്രം ഉണ്ടാകും..അത് അവിടുന്ന് കഴിക്കാനും പൊതിഞ്ഞു കൊണ്ടുപോകാനും ആളുകള്‍ ഒരുപാടു കാണും. അവിടെ, ബഷീര്‍ക്കയും മൂപ്പരെ ഉമ്മയും മാത്രമേ ഉള്ളു അവിടെ മൂപ്പരെ വീട് തന്നെ ആണ് ഹോട്ടെലും,ചെറിയൊരു വീടും പിന്നെ മുന്നിലൊരു ഹോട്ടെലും , ഉമ്മെനോട് കൊറേ പറഞ്ഞു ബിരിയാണിക്ക്, ഉമ്മ വാങ്ങി തരാം എന്ന് പറയും പിന്നെ അന്ന് രാത്രി കെട്ടിപിടിച്ചു കരയും.. അപ്പൊ കുട്ടിക്കും കരച്ചില്‍ വരും പിന്നെ പിന്നെ കുട്ടി ചോദിക്കല്‍ നിര്‍ത്തി , പക്ഷെ മജീടിനോട് പറയുമ്പോ കൊഴിയ ആടിനെക്കാള്‍ നല്ലത് എന്നെ പറയു. ബഷീര്‍ക്കന്റെ ഹോട്ടലില്‍ കൊറേ ആളുകള്‍ ഉണ്ട് ..ഇറചിക്കാരന്‍ മമ്മത് ബൂ എന്നും പറഞ്ഞു തുപ്പിയത് എന്റെ മേലേക്ക് ഇപ്പോ തന്നെ തെറിച്ചേനെ..'എന്താണ്ട ബിര്യന്‍ വേണോ '? കുട്ടി മുഖം തിരിച്ചു കളഞ്ഞു മമ്മതിനെ കുട്ടിക്ക് ഇഷ്ടം അല്ല... എപ്പൊ കണ്ടാലും യ്യ് പീട്യെലെക്ക് വാ ' എന്ന് പറയും പിന്നെ കെട്ടിപിടിക്കും കൊഴീന്റെ മണം കുട്ടിക്ക് ഓക്കാനം വരും.. 'ബാപ്പ വാങ്ങി തന്നേനെ അല്ലെ ഉമ്മ ? ' ഒരിക്കല്‍ അതും ചോദിച്ചതും ഉമ്മ എന്തോക്കൊയോ പറഞ്ഞു ... ബാപ്പ യെ പറ്റി ചോദിയ്ക്കാന്‍ പറ്റില്ല എന്ന് അന്ന് ഉറപിച്ചാണ് ..പിന്നെ മജീദ പറഞ്ഞത് ബാപ്പ കോഴിക്കോട്ടു ആണെന്ന് ...ബാപ്പ ഒരു ദിവസം വന്നിട്ട് കുറച്ച ബിരിയാണി വാങ്ങി തന്നിട്ട് പോയാലും മതിയായിരുന്നു .. ന്റമ്മോ ഒരു പന്ത് വന്നു കുട്ടിയുടെ കാലില്‍ തട്ടി..അപ്പെട്ടനും ചങ്ങായി മാരും ആണ് കളിക്കുന്നത്.. ഉമ്മാക്ക് അവിടെ കളിയ്ക്കാന്‍ പോയാലും കുറ്റമാ..അപ്പേട്ടന്‍ രാത്രി മജീദിന്റെ വീട്ടില്‍ പോകും അവനു കൊറേ മുട്ടായിയും കൊടുക്കും ...'ഡാ പന്ത് അടിക്കെട ' കുട്ടി ചുറ്റും നോക്കി വേഗം കുട്ടി വേഗം പന്ത് അടിച്ചു കൊടുത്തു , അല്ലെങ്ങില്‍ പിന്നെ ഇപ്പോ ഉമ്മ വന്നോ ഇല്ലെ എന്നൊക്കെ ചോദിയ്ക്കാന്‍., മജീദിന്റെ അടുത്തൂടെ പോയപ്പോ നല്ല മണം ! കുട്ടി വേഗം നടന്നു... വീട്ടിനു മുന്നില്‍ പതിവില്ലാതെ ആളുകള്‍ ...'ഉമ്മ ഉമ്മാക്ക് വയ്യ മോനെ ' നാണി തള്ള കുട്ടിയെ ചേര്‍ത്ത് നിര്‍ത്തി പറഞ്ഞു ' ഓള് പോയി പാവം ചെക്കെന്‍ ഇനി ആരും ഇല്ലാതെ എന്താവോ എന്തോ ?' ആരോക്കൊയോ പറയുന്നത് കുട്ടി കേട്ട് .. അമ്മ പോയോ ഇനി വരില്ലേ ??? ഹാവൂ അപ്പൊ ഇനി മജീദിന്റെ വീട്ടില്‍ നിന്ന് ബിരിയാണിയും, ഗോവിന്ദപണിക്കര്‍ തരുന്ന മുട്ടായിയും വാങ്ങാല്ലോ .. കുട്ടി നാണിതള്ളയുടെ അടുത്തേക്ക് ഒന്നുകൂടെ ചേര്‍ന്ന് നിന്നു...അപ്പൊ പടിഞ്ഞാറുനിന്നും അടിച്ച കാറിന് നല്ല മണം ഉണ്ടായിരുന്നു....

3 അഭിപ്രായങ്ങൾ:

 1. "കുട്ടി നാണിത്തള്ളയുടെ അടുത്തേയ്ക്ക് ഒന്നുകൂടെ ചേര്‍ന്നുനിന്നു. "
  നന്നായിരിക്കുന്നു മാഷേ.

  മറുപടിഇല്ലാതാക്കൂ
 2. പാരഗ്രാഫ് തിരിയ്ക്കാത്തത് വായനയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. അക്ഷരത്തെറ്റ് അല്പം ഉണ്ട്. കഥ കൊള്ളാം, വീണ്ടും എഴുതുക.

  മറുപടിഇല്ലാതാക്കൂ
 3. കഥ കൊള്ളാം കേട്ടോ
  ഇനിയും കൂടുതല്‍ എഴുതുക
  ഇനിയും നന്നായിട്ട് എഴുതുക

  (രസച്ചരട് നാവുമായി ബന്ധമുള്ളതല്ല കെട്ടോ. അതൊരു ശൈലിയാണ്. സാങ്കല്പികമായൊരു ചരട്. രസച്ചരട് പൊട്ടുകയെന്ന് പറഞ്ഞാല്‍ നല്ല രസം പിടിച്ച് വരുമ്പോള്‍ അതിന് ഭംഗം വരുന്നപോലെ എന്തെങ്കിലും സംഭവിക്കുക എന്നാണര്‍ത്ഥം)

  Please disable word verification

  മറുപടിഇല്ലാതാക്കൂ