2012, ഒക്‌ടോബർ 27, ശനിയാഴ്‌ച

വില


തിരക്കിനിടയിലൂടെ നടക്കുമ്പോഴും അവളുടെ വാക്കുകളായിരുന്നു മനസ്സില്‍
'എന്ത് വാങ്ങ്യാലും ഒന്ന് പേശി വാങ്ങനെ ഇങ്ങളെ പറ്റിക്കാന്‍ എളുപ്പാ "
അത് നീ തന്നെ പറയണം എന്ന് മനസ്സില്‍ ഓര്‍ത്തു.
'യെ ദേഖോ സാബ് അച്ഛാ മാല്‍ ഹെ'
കൊള്ളം നല്ല ഷര്‍ട്ട്‌ പീസ്  വില നോക്കി , ഇരുനൂറു രൂപ ! പയ്യന്‍ ഇടതടവില്ലാതെ എന്തോക്കൊയോ പറയുന്നുണ്ട് ഇരുനൂറു രൂപ എടുത്ത് തിരിച്ചു വച്ചു
"പേശി വാങ്ങണേ" ഇവള്‍ക്ക് വേറെ പണി ഇല്ലെ
നൂറു മതി ...സൊ ബായി
നടക്കില്ല സാബ് , പയ്യന്‍ വീണ്ടും തുണിയുടെ ഗുണം വര്‍ണ്ണിക്കുക ആണ്
"നൂറു , നൂറു മതി " മനസ് സമ്മതിക്കുന്നില്ല
"ശരി സാബ് നിങ്ങള്‍ മലയാളികളെ അങ്ങനെ പറ്റിക്കാന്‍ പറ്റില്ലാലോ" ,  അവന്‍ ഷര്‍ട്ട്‌ പീസ്‌ പൊതിയാന്‍ തുടങ്ങി
ഇനി ഇതു നൂറു രൂപക്കില്ലേ ,അല്ലെങ്ങില്‍ അവന്‍ എത്ര പെട്ടെന്ന് സമ്മതിക്കുമോ,
മനസ്സില്‍ സംശയം തലപൊക്കുന്നു   "പേശി വാങ്ങണേ " ശ്രീമതി ഉള്ളില്‍ നിന്നും മാന്തുന്നു.
പതുക്കെ പറഞ്ഞു "യെ  അച്ഛാ മാല്‍ നഹി, പചാസ്മെ മിലേഗ?" , അവന്റെ കണ്ണിലേക്കു നോക്കാന്‍ തോന്നിയില്ല 
"സാബ് വേണമെങ്ങില്‍ വാങ്ങു" പൊതിയഴിച്ച് അവന്‍ വേറെ അരോയോ തിരയാന്‍ തുടങ്ങി ഞാന്‍ ചുറ്റും നോക്കി, അവന്റെ ചുറ്റിലും നല്ല കച്ചോടം നടക്കുന്നു, അവന്റെ മുന്നില്‍ ഞാന്‍ മാത്രം
മനസ്സില്‍ ഉത്സാഹം നിറഞ്ഞു
 " അന്‍പതിനു ആങ്ങെങ്ങില്‍ മതി , അല്ലെങ്ങില്‍ വേണ്ട "
ഒരു പത്തു ഇരുപത് വയസു കാണും അവന് , രാവിലെ മുതല്‍ ഇന്‍ഷുറന്‍സ് പിടിക്കാന്‍ നടന്നിട്ട് ഒന്നും കിട്ടാത്ത എന്റെ മാനസികാവസ്ഥ ഞാന്‍ ഊഹിച്ചു ഇനിയും എനിക്കും പേശണം..
മനസില്ല മനസോടെ വീണ്ടും തുണിയെടുത്ത അവന്റെ കണ്ണില്‍ തന്നെ നോക്കി ഇത്തവണ
"ഇരുപത് , ഇരുപതിനാനെങ്ങി മതി " ശ്രീമതി മാന്തല്‍ നിര്‍ത്തിയിരിക്കുന്നു
അവനെന്ന്നെ തുറിച്ചു നോക്കി , വീട്ടില്‍ അവന്‍ വാങ്ങി കൊണ്ട് വരുന്നു അരിയും സബ്ജിയും നോക്കിയിരിക്കുന്ന അവന്റെ അമ്മയെയും പെങ്ങളയൂം ആ കണ്ണില്‍ ഞാന്‍ കണ്ടു, ഉത്സാഹം കൂടുന്നു.ഇപ്പോള്‍ ശ്രീമതി എന്നെ സാകൂതം നോക്കാന്‍ തുടങ്ങിയിരിക്കുന്നു. "ദേദോ, സാബ് " അവന്‍ കൈ നീട്ടി, ഒട്ടും മടിച്ചില്ല കീശയില്‍ നിന്നും ഒരു പത്തു രൂപ എടുത്തു നീട്ടി. മനസ്സില്‍ വല്ലാത്തൊരു ആഹ്ലാദം.അവനെന്നെ തുറിച്ചു നോക്കി ..പിന്നെ പെട്ടെന്നായിരുന്നു അതെ നോട്ടം നോക്കികൊണ്ട്‌ അവനാ ഷര്‍ട്ട്‌ ചുരുട്ടി എന്റെ മുഖത്തേക്ക് എറിഞ്ഞു "കൊണ്ട് പോടാ നീ ഒന്നും തരണ്ട ",ഹിന്ദിയില്‍ പറഞ്ഞത് അത്രയും എനിക്ക് മനസിലായി ബാക്കി നല്ലത് ഒന്നും ആവാന്‍ വഴിയില്ല,വല്ലാത്തൊരു വിറയലുണ്ടായിരുന്നു അവന്റെ സ്വരത്തിനും ശരീരത്തിനും ... ഉള്ളില്‍ ശ്രീമതി സ്തംഭിച്ചു പോയി എന്ന് തോന്നുന്നു ....പിന്നെ ഞാന്‍ മടിച്ചില്ല കുറച്ച ഉറക്കെ തന്നെ ചോദിച്ചു " എന്നാ പിന്നെ ഒന്ന് കൂടെ തരുമോ ?" 

4 അഭിപ്രായങ്ങൾ:

  1. ആശയം മാനേജ്‌മന്റ്‌ ക്ലാസിലെ ഒരു ചെറിയ ടോപികില്‍ നിന്നും ചൂണ്ടിയതാണ് ..മലയാളിയുടെ വിലപേശല്‍ ശീലം എങ്ങനെ എന്ന് ഒരു ഉദാഹരണ സഹിതം ഒരു ക്ലാസ്സില്‍ പഠിപ്പിച്ചത് ഇങ്ങനെ ഒരു ആശയം വച്ചായിരുന്നു

    മറുപടിഇല്ലാതാക്കൂ
  2. " എന്നാ പിന്നെ ഒന്ന് കൂടെ തരുമോ ?"

    ഹഹഹ....ആശയം കൊള്ളാട്ടോ. എഴുത്തും

    മറുപടിഇല്ലാതാക്കൂ
  3. ഹഹഹ്. എന്നിട്ട് ഒരെണ്ണം കൂടി കിട്ടിയോ മാഷേ?

    മറുപടിഇല്ലാതാക്കൂ